ഞാനെന്താണ് നിന്നോട് പറയേണ്ടത്..
എനിക്ക് നിന്നോട് പറയാന്‍
ഇത്രയേ ഉണ്ടായിരുന്നുള്ളു...
വളര്‍ന്ന് കൂര്‍ത്ത നിന്റെ നഖം
എന്റെ ഉള്ളം കയ്യെ നോവിച്ചു...
വേദനയില്‍ ഞാന്‍ നിശബ്ദനായി.
നഖമടയാളങ്ങളില്‍
ഞാന്‍ തടവി...
നീ നിന്നെ എന്നില്‍
കൊത്തിവെച്ചത്
അപ്പോഴാണ് ഞാനറിഞ്ഞത്.
വിരലോട്ടങ്ങള്‍ക്കിടയിലെ
നേര്‍ത്തൊരു വേദനയായി....
No comments:
Post a Comment