എനിക്ക് വയ്യ..
എന്തായിത്?
ഹൊ നിന്നെ കുറിച്ച് മാത്രേ
ഈ മനസിനു പാടാനുള്ളോ?
അസൂയ.
മുഴുത്ത അസൂയ. നിന്നോട്..
ഈറന്‍ വയലറ്റ് പൂക്കളൈ കുറിച്ച്
എഴുതാനിരുന്നാല്‍ ഉടന്‍
നിന്റെ കണ്ണിനുള്ളിലെ
കൃഷ്ണമണിയുടെ നിറമാണതെന്നും
വിമ്മിട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ
മനസിനും അതേ നിറമാണെന്നും
എഴുതിവെച്ചുകളയും
എന്റെ മനസ്.
സിത്താറിന്റെ
കളകളാരവത്തെകുറിച്ച്
പറയാന്‍ തുടങ്ങിയാല്‍
നാവ് വല്ലാതെ വളയും..
പിന്നെ നിന്റെ സംസാരത്തെ കുറിച്ചാവും
നിന്റെ പ്രണയനാദങ്ങളെ കുറിച്ചാവും
അത് പറഞ്ഞുകൊണ്ടിരിക്കുക.
പുഴയെ കുറിച്ചും
കുഞ്ഞരുവികളെ കുറിച്ചും
കവിത എഴുതാനിരുന്നാല്‍
അപ്പോ കാണാം
നിന്റെ പ്രേമാഭിലാഷങ്ങള്‍
പുഴപോലെ
എന്റെ പേപ്പറില്‍ വിരിയുന്നത്..
കണ്ണടച്ചുള്ള നിന്റെ വിളി
കുഞ്ഞരുവിയായി എന്നെ തലോടുന്നത്..
പ്രിയേ എനിക്ക് നിന്നോടസൂയയാണ്.
കലശലായ അസൂയ.
എന്റെ മനസ് എന്നെ പരാജയപ്പെടുത്തിയത്
നിന്നിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ ആത്മാവ് എന്നെ തോല്‍പ്പിച്ചത്
നിന്നില്‍ കുടിയിരിക്കാന്‍
വെമ്പുന്നതിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ പഞ്ചേന്ദ്രിയങ്ങള്‍ എന്നെ തോല്‍പ്പിച്ചത്
കാണാത്ത, അറിയാത്ത
നിന്നെ കുറിച്ചുള്ള
കുഞ്ഞോര്‍മകളാല്‍ അത്
എന്റെയുള്ളില്‍
ആയിരമായിരം
തൂവാലകള്‍
നെയ്യുന്നതിലൂടെയാണെന്ന്
നിസ്സഹായമായി
തിരിച്ചറിയുമ്പോള്‍
പ്രയേ, എന്റെ ഹൃദയമേ എനിക്ക്
വീര്‍പ്പുമുട്ടുന്നു
കലശലായ അസൂയകൊണ്ട്.
നീ എന്നെ വിജയിച്ച യുദ്ധമല്ലോ...
എന്തായിത്?
ഹൊ നിന്നെ കുറിച്ച് മാത്രേ
ഈ മനസിനു പാടാനുള്ളോ?
അസൂയ.
മുഴുത്ത അസൂയ. നിന്നോട്..
ഈറന്‍ വയലറ്റ് പൂക്കളൈ കുറിച്ച്
എഴുതാനിരുന്നാല്‍ ഉടന്‍
നിന്റെ കണ്ണിനുള്ളിലെ
കൃഷ്ണമണിയുടെ നിറമാണതെന്നും
വിമ്മിട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ
മനസിനും അതേ നിറമാണെന്നും
എഴുതിവെച്ചുകളയും
എന്റെ മനസ്.
സിത്താറിന്റെ
കളകളാരവത്തെകുറിച്ച്
പറയാന്‍ തുടങ്ങിയാല്‍
നാവ് വല്ലാതെ വളയും..
പിന്നെ നിന്റെ സംസാരത്തെ കുറിച്ചാവും
നിന്റെ പ്രണയനാദങ്ങളെ കുറിച്ചാവും
അത് പറഞ്ഞുകൊണ്ടിരിക്കുക.
പുഴയെ കുറിച്ചും
കുഞ്ഞരുവികളെ കുറിച്ചും
കവിത എഴുതാനിരുന്നാല്‍
അപ്പോ കാണാം
നിന്റെ പ്രേമാഭിലാഷങ്ങള്‍
പുഴപോലെ
എന്റെ പേപ്പറില്‍ വിരിയുന്നത്..
കണ്ണടച്ചുള്ള നിന്റെ വിളി
കുഞ്ഞരുവിയായി എന്നെ തലോടുന്നത്..
പ്രിയേ എനിക്ക് നിന്നോടസൂയയാണ്.
കലശലായ അസൂയ.
എന്റെ മനസ് എന്നെ പരാജയപ്പെടുത്തിയത്
നിന്നിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ ആത്മാവ് എന്നെ തോല്‍പ്പിച്ചത്
നിന്നില്‍ കുടിയിരിക്കാന്‍
വെമ്പുന്നതിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ പഞ്ചേന്ദ്രിയങ്ങള്‍ എന്നെ തോല്‍പ്പിച്ചത്
കാണാത്ത, അറിയാത്ത
നിന്നെ കുറിച്ചുള്ള
കുഞ്ഞോര്‍മകളാല്‍ അത്
എന്റെയുള്ളില്‍
ആയിരമായിരം
തൂവാലകള്‍
നെയ്യുന്നതിലൂടെയാണെന്ന്
നിസ്സഹായമായി
തിരിച്ചറിയുമ്പോള്‍
പ്രയേ, എന്റെ ഹൃദയമേ എനിക്ക്
വീര്‍പ്പുമുട്ടുന്നു
കലശലായ അസൂയകൊണ്ട്.
നീ എന്നെ വിജയിച്ച യുദ്ധമല്ലോ...
No comments:
Post a Comment