എവിടെ നമ്മുടെ ഹൃദയങ്ങള്‍?
അവ എങ്ങോട്ടാണ്
പറന്നുപോകുന്നത്..
അവയ്ക്ക് അത്രമേല്‍
സ്വാതന്ത്ര്യം നല്‍കിയതാരാണ്?
കെട്ടിമറിഞ്ഞ്, പരസ്പരം ചുംബിച്ച്
ഇണചേര്‍ന്നവ പറക്കുന്നത്
ഏതു ദിക്കിലേയ്ക്ക്?
പ്രിയേ എനിക്ക് ഇപ്പോള്‍ ഭയമാകുന്നു.
നമ്മുടെ ഹൃദയങ്ങള്‍
തീര്‍ക്കുന്ന പറുദീസയില്‍
ഭയമേതുമില്ലാതെ നമ്മള്‍
പ്രവേശിക്കുന്നതെന്ന്..
ശരീരം നമ്മളെ വല്ലാതെ
തടവിലാക്കുന്നല്ലോ.
ചുറ്റും അഴികള്‍
മാത്രമാണല്ലോ..
നമുക്കെന്നാണ്
ഈ തടവറ ഭേദിക്കാനാവുന്നത്?
ഇതിന്റെ ബലിഷ്ഠ ഭിത്തികള്‍
നമ്മുടെ പ്രണയാതുര ഹൃദയങ്ങള്‍ക്കു
മുന്നില്‍ അറയറ പറയുമെന്നോ?
നിന്റെ ഉഷ്ണവായു
എന്റെ കവിളുകളെ
തഴുകുന്നതെന്ന്?
നിന്റെ മൂക്കുത്തി എന്റെ ചുണ്ടുകളെ
മുത്തുന്നതെന്ന്?
നിന്റെ കണ്‍പീലികള്‍
എന്റെ മൂക്കിലൂടിഴയുന്നതെന്ന്..
നിന്റെ പിടക്കുന്ന ശ്വാസം
തിളക്കുന്ന വികാരങ്ങള്‍...
ഇമയനക്കങ്ങള്‍..
വിറകള്‍..
വിയര്‍പ്പുതുള്ളികള്‍..
ശീല്‍ക്കാരങ്ങള്‍..
നീയൊരു പൂവായ് വിരിഞ്ഞ്
മണംപരത്തുന്നത്...
നിന്നില്‍ ഒരു വസന്തം മുഴുവന്‍
കത്തിജ്വലിക്കുന്നത്
എനിക്കനുഭവിക്കാന്‍ മോഹം..
പ്രിയേ..
ഇതൊരു നരകം തന്നെ..
ഈ ശരീരത്തിന്റെ എല്ലാ
ഭരങ്ങളും നരകം തന്നെ.
ഹൊ!!! സ്വതന്ത്രമാകാതെ,
ചങ്ങലകളിലിങ്ങനെ..
മടുത്തു...
നിന്നരികിലേയ്ക്ക്
പാറിവരണമെനിക്ക്..
നിന്റെ പാദങ്ങളില്‍
ചുംബിക്കണമെനിക്ക്..
നിന്റെ ആത്മാവായി
ഒരു വണ്ടിനെ പോലെ
മുളണമെനിക്ക്..
ഹൃദയമേ...
നിന്നിലടിഞ്ഞുകൂടുന്ന
തോന്ന്യാക്ഷരങ്ങളായി
നിന്നിലലിഞ്ഞടിയുന്ന
പ്രണയ നീരുകളായി
പരിണമിക്കണം..
ഇതെന്റെ ജാതകം..
ഇതെന്റെ വിധി..
ഇതെന്റെ നിശ്ചയം.
പ്രിയേ ഈ ശരീരത്തില്‍
നിന്നുമെന്നെ സ്വതന്തനാക്കൂ..
എത്രയും പെട്ടെന്ന്...
എത്രയും പെട്ടെന്ന്
നിന്റെ ഹൃദയത്തിലെന്നെ
ശ്വാസം പോലുംമെടുക്കാനാവാത്ത വിധം
തടവിലാക്കൂ..
എനിക്ക് സ്വാതന്ത്രയം നല്‍കു..
മറ്റാരുടേയും സ്വാന്ത്ര്യ
മെനിക്കുവേണ്ടാ...
അവ എങ്ങോട്ടാണ്
പറന്നുപോകുന്നത്..
അവയ്ക്ക് അത്രമേല്‍
സ്വാതന്ത്ര്യം നല്‍കിയതാരാണ്?
കെട്ടിമറിഞ്ഞ്, പരസ്പരം ചുംബിച്ച്
ഇണചേര്‍ന്നവ പറക്കുന്നത്
ഏതു ദിക്കിലേയ്ക്ക്?
പ്രിയേ എനിക്ക് ഇപ്പോള്‍ ഭയമാകുന്നു.
നമ്മുടെ ഹൃദയങ്ങള്‍
തീര്‍ക്കുന്ന പറുദീസയില്‍
ഭയമേതുമില്ലാതെ നമ്മള്‍
പ്രവേശിക്കുന്നതെന്ന്..
ശരീരം നമ്മളെ വല്ലാതെ
തടവിലാക്കുന്നല്ലോ.
ചുറ്റും അഴികള്‍
മാത്രമാണല്ലോ..
നമുക്കെന്നാണ്
ഈ തടവറ ഭേദിക്കാനാവുന്നത്?
ഇതിന്റെ ബലിഷ്ഠ ഭിത്തികള്‍
നമ്മുടെ പ്രണയാതുര ഹൃദയങ്ങള്‍ക്കു
മുന്നില്‍ അറയറ പറയുമെന്നോ?
നിന്റെ ഉഷ്ണവായു
എന്റെ കവിളുകളെ
തഴുകുന്നതെന്ന്?
നിന്റെ മൂക്കുത്തി എന്റെ ചുണ്ടുകളെ
മുത്തുന്നതെന്ന്?
നിന്റെ കണ്‍പീലികള്‍
എന്റെ മൂക്കിലൂടിഴയുന്നതെന്ന്..
നിന്റെ പിടക്കുന്ന ശ്വാസം
തിളക്കുന്ന വികാരങ്ങള്‍...
ഇമയനക്കങ്ങള്‍..
വിറകള്‍..
വിയര്‍പ്പുതുള്ളികള്‍..
ശീല്‍ക്കാരങ്ങള്‍..
നീയൊരു പൂവായ് വിരിഞ്ഞ്
മണംപരത്തുന്നത്...
നിന്നില്‍ ഒരു വസന്തം മുഴുവന്‍
കത്തിജ്വലിക്കുന്നത്
എനിക്കനുഭവിക്കാന്‍ മോഹം..
പ്രിയേ..
ഇതൊരു നരകം തന്നെ..
ഈ ശരീരത്തിന്റെ എല്ലാ
ഭരങ്ങളും നരകം തന്നെ.
ഹൊ!!! സ്വതന്ത്രമാകാതെ,
ചങ്ങലകളിലിങ്ങനെ..
മടുത്തു...
നിന്നരികിലേയ്ക്ക്
പാറിവരണമെനിക്ക്..
നിന്റെ പാദങ്ങളില്‍
ചുംബിക്കണമെനിക്ക്..
നിന്റെ ആത്മാവായി
ഒരു വണ്ടിനെ പോലെ
മുളണമെനിക്ക്..
ഹൃദയമേ...
നിന്നിലടിഞ്ഞുകൂടുന്ന
തോന്ന്യാക്ഷരങ്ങളായി
നിന്നിലലിഞ്ഞടിയുന്ന
പ്രണയ നീരുകളായി
പരിണമിക്കണം..
ഇതെന്റെ ജാതകം..
ഇതെന്റെ വിധി..
ഇതെന്റെ നിശ്ചയം.
പ്രിയേ ഈ ശരീരത്തില്‍
നിന്നുമെന്നെ സ്വതന്തനാക്കൂ..
എത്രയും പെട്ടെന്ന്...
എത്രയും പെട്ടെന്ന്
നിന്റെ ഹൃദയത്തിലെന്നെ
ശ്വാസം പോലുംമെടുക്കാനാവാത്ത വിധം
തടവിലാക്കൂ..
എനിക്ക് സ്വാതന്ത്രയം നല്‍കു..
മറ്റാരുടേയും സ്വാന്ത്ര്യ
മെനിക്കുവേണ്ടാ...
No comments:
Post a Comment