പുതിയ പുലരികള്‍ക്കായല്ല
ഇന്നെന്റെ തപം.
പുതുതായി ഒന്നും
ഉണ്ടാകാന്‍ പോകുന്നില്ല.
പീഢാനുഭവങ്ങളില്‍
തരിമ്പും വേദനയില്ല..
ഊര്‍ജങ്ങള്‍ക്ക് ഇന്നെന്റെ
തരിശുനിലങ്ങളില്‍
ഒന്നും ചെയ്യാനില്ല.
നൈരാശ്യത്തിന്റെ വീഞ്ഞ്
മോത്തിക്കുടിക്കുന്നവന്
മറ്റ് ലഹരികള്‍ എന്തിന്?
പ്രിയേ... നിന്നോട് സ്‌നേഹം..
കടപ്പാടില്ല..
അതിന്റെ ആവശ്യം
നിനക്കുമില്ലല്ലോ...
വരു ഇപ്പോള്‍ അതെല്ലാം മറക്കൂ..
ഒരു കോപ്പ കള്ളുകൂടി
മോത്തിക്കുടിക്കൂ..
തലയിലെ ഭാരക്കെട്ടുകള്‍
ബാധ്യതകള്‍
തല്‍ക്കാലത്തേക്കെങ്കിലും
ഒന്നിറക്കിവെക്കൂ..
ലഹരിയില്‍ നീ എത്ര സുന്ദരിയെന്നോ..
ചിയേഴ്‌സ്...
ഇന്നെന്റെ തപം.
പുതുതായി ഒന്നും
ഉണ്ടാകാന്‍ പോകുന്നില്ല.
പീഢാനുഭവങ്ങളില്‍
തരിമ്പും വേദനയില്ല..
ഊര്‍ജങ്ങള്‍ക്ക് ഇന്നെന്റെ
തരിശുനിലങ്ങളില്‍
ഒന്നും ചെയ്യാനില്ല.
നൈരാശ്യത്തിന്റെ വീഞ്ഞ്
മോത്തിക്കുടിക്കുന്നവന്
മറ്റ് ലഹരികള്‍ എന്തിന്?
പ്രിയേ... നിന്നോട് സ്‌നേഹം..
കടപ്പാടില്ല..
അതിന്റെ ആവശ്യം
നിനക്കുമില്ലല്ലോ...
വരു ഇപ്പോള്‍ അതെല്ലാം മറക്കൂ..
ഒരു കോപ്പ കള്ളുകൂടി
മോത്തിക്കുടിക്കൂ..
തലയിലെ ഭാരക്കെട്ടുകള്‍
ബാധ്യതകള്‍
തല്‍ക്കാലത്തേക്കെങ്കിലും
ഒന്നിറക്കിവെക്കൂ..
ലഹരിയില്‍ നീ എത്ര സുന്ദരിയെന്നോ..
ചിയേഴ്‌സ്...
No comments:
Post a Comment