എന്തിനാണ് നീയെന്നെ
'ആ' കൊടുമുടിയില്‍ നിന്ന്
ഭീതിയുടെ ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നത്...
ഈ കൊടുമുടിയുച്ചിയിലേയ്ക്ക്
എത്തിച്ചേരാന്‍
നമ്മളെത്ര നടന്നു.
എത്ര വെയിലുകൊണ്ടു.
എത്ര രാവുകള്‍
പേക്കിനാക്കള്‍
കണ്ടു. പേടിച്ചു വിറച്ചു.
എത്ര വസന്തങ്ങള്‍
കൊണ്ടു, കൊടുത്തു.
ഋതുക്കളിലൂടെ
വെയിലും മഴയും മഞ്ഞും
ഇലപ്പൊഴിക്കലുകളും തളിരിടലുകളും
ഒന്നൊന്നായി നന്നായി
കുറിച്ചുവെച്ചിട്ടില്ലേ
നടന്നുകയറിയ
നമ്മുടെ കാലടികളില്‍...
എന്നിട്ടും
നീയെന്നെ
ആ കുന്നിന്‍ മുകളില്‍
നിന്നും
ഒറ്റക്ക്
ഈ ഏകാന്ത ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നു...
കിടത്തിയുറക്കിയ
നിന്റെ മടിത്തട്ടില്‍,
ചേര്‍ന്നമര്‍ന്ന
മാറില്‍
എന്റെയീ മുഷിഞ്ഞ ശരീരത്തിന്റെ
വിയര്‍പ്പുമണം മാറീട്ടില്ലല്ലോ..
നേരം കൊത്തുന്ന
നിലാപക്ഷയുടെ
ചിറകുകരിഞ്ഞ്
എന്നോടൊപ്പം
താഴേക്ക് പതിക്കുന്നെന്നോ..
എന്ത് അത് നിന്റെ
മനസായിരുന്നെന്നൊ..
ഓ പ്രിയേ..
നീ വേദനിക്കുന്നെന്നോ...
ആത്മാവില്ലാതെ, കാഴ്ച്ചയില്ലാതെ
ഇപ്പോഴും
ആ കുന്നിന്‍പുറത്ത്
ദിശയറിയാതെ
ഭയന്ന് പരിഭ്രമിച്ചു
നീ കാത്തുനില്‍ക്കുന്നെന്നോ...
'ആ' കൊടുമുടിയില്‍ നിന്ന്
ഭീതിയുടെ ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നത്...
ഈ കൊടുമുടിയുച്ചിയിലേയ്ക്ക്
എത്തിച്ചേരാന്‍
നമ്മളെത്ര നടന്നു.
എത്ര വെയിലുകൊണ്ടു.
എത്ര രാവുകള്‍
പേക്കിനാക്കള്‍
കണ്ടു. പേടിച്ചു വിറച്ചു.
എത്ര വസന്തങ്ങള്‍
കൊണ്ടു, കൊടുത്തു.
ഋതുക്കളിലൂടെ
വെയിലും മഴയും മഞ്ഞും
ഇലപ്പൊഴിക്കലുകളും തളിരിടലുകളും
ഒന്നൊന്നായി നന്നായി
കുറിച്ചുവെച്ചിട്ടില്ലേ
നടന്നുകയറിയ
നമ്മുടെ കാലടികളില്‍...
എന്നിട്ടും
നീയെന്നെ
ആ കുന്നിന്‍ മുകളില്‍
നിന്നും
ഒറ്റക്ക്
ഈ ഏകാന്ത ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നു...
കിടത്തിയുറക്കിയ
നിന്റെ മടിത്തട്ടില്‍,
ചേര്‍ന്നമര്‍ന്ന
മാറില്‍
എന്റെയീ മുഷിഞ്ഞ ശരീരത്തിന്റെ
വിയര്‍പ്പുമണം മാറീട്ടില്ലല്ലോ..
നേരം കൊത്തുന്ന
നിലാപക്ഷയുടെ
ചിറകുകരിഞ്ഞ്
എന്നോടൊപ്പം
താഴേക്ക് പതിക്കുന്നെന്നോ..
എന്ത് അത് നിന്റെ
മനസായിരുന്നെന്നൊ..
ഓ പ്രിയേ..
നീ വേദനിക്കുന്നെന്നോ...
ആത്മാവില്ലാതെ, കാഴ്ച്ചയില്ലാതെ
ഇപ്പോഴും
ആ കുന്നിന്‍പുറത്ത്
ദിശയറിയാതെ
ഭയന്ന് പരിഭ്രമിച്ചു
നീ കാത്തുനില്‍ക്കുന്നെന്നോ...
No comments:
Post a Comment