നോക്കൂ
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ദേഹത്തു നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പുതുള്ളികളാണ്..
നിന്റെ ഓരോ രോമകൂപവും
പ്രണയോന്‍മാദത്താല്‍ പൂത്ത്
ചൊരിഞ്ഞവ..
വിഷാദമല്ല..
ദുര്‍ഗന്ധമല്ലവ
പ്രണയോല്ലാസ
പരമളസമൃദ്ധമായവ,,
ഈ മാതള തുള്ളികള്‍
നിന്റെ കണ്ണുനീര്‍
തുള്ളളികളാല്‍
വിശുദ്ധമാക്കപ്പെട്ടവ.
ഉള്ളില്‍
പൊട്ടിയുലയുന്ന
മുറിവുകളുടെ
നീറ്റലുകള്‍
നിന്റെ കണ്ണില്‍
ഊറിക്കൂട്ടിയ
അനുഭവങ്ങഴളുടെ
ലായനീ രൂപമാണത്..
അതാണതിനിത്ര വിശുദ്ധി..
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ഹൃദയത്തിന്റെ
ചോര ഇറ്റിച്ചുവപ്പിച്ചവ.
ഇത് അതി വിശിഷ്ടം.
കാരണം ഉളളിന്റെ കലഹങ്ങള്‍
കൊണ്ട് മുറിപ്പെട്ട്
ചൊരിയുന്ന
ചുടുരക്തത്തിന്റെ
നേര്‍ സാന്നിദ്ധ്യമുണ്ടതില്‍..
ഈ മാതള നീര്‍ത്തുള്ളികള്‍
കോടി സൂര്യന്മാരെക്കാള്‍
ചൈതന്യമുള്ളവ..
നിന്റെ (എന്റെതന്നെ)
തിളക്കുന്ന തലച്ചോറില്‍
വെള്ളിരേഖകള്‍
വീണപ്പോള്‍
വിള്ളലുകളില്‍ നിന്നും
പൊട്ടിമുളച്ച
മുത്തുകളെ ഉള്ളടക്കം ചെയ്തവ..
ഈ മാതള തുള്ളികള്‍
നിന്റെ മുലകള്‍ ചൊരിഞ്ഞ
വാല്‍സല്യത്താല്‍ അതിസമ്പന്നത.
പിറക്കാതെ പോയ ഒരായിരം
കുഞ്ഞുങ്ങള്‍ക്ക് നീ
കാത്തുകാത്തു സൂക്ഷിച്ച
വെളുത്ത നന്മ
പിഴിഞ്ഞൊഴിച്ചവ..
ഈ നീര്‍ത്തുള്ളികള്‍
കാമം മുറ്റിയ നിന്റെ
യോനീസ്രവങ്ങളാല്‍
മത്തുകൂടിയവ..
പിടയ്ക്കുന്ന ശ്വാസത്തിന്റെ
ശീല്‍ക്കാരങ്ങളെ
വാറ്റിയെടുത്ത് നീ ഓഴുക്കിയിറക്കിയ
പ്രപഞ്ചത്തിന്റെ
നിലനില്‍പ്പ്... സൗഭഗം.. സൗന്ദര്യം...
ഇത് എന്റെ പ്രാണന്റെ നിലനില്‍പ്പിനായുള്ള
ദിവ്യാഔഷധം..
ഇത് എന്റെ പുനരുത്ഥാനം...
കാവ്യപ്രപഞ്ചത്തിനെ
എന്നിലേയ്ക്കടുപ്പിക്കാനുള്ള
വാജീകരണം..
ഇത് എന്റെ ചരിത്രങ്ങളെ
എന്റെ പ്രപഞ്ചോല്‍പ്പത്തിയെ
ഉള്ളടക്കം ചെയ്ത
മൃതസഞ്ജീവനി...
പ്രിയേ...
എന്നടുത്തിരിക്കൂ..
ഇത്
എന്റെ ഹൃദയകവാടം..
ഇതിന്റെ അധിപ നീയല്ലോ..
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ദേഹത്തു നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പുതുള്ളികളാണ്..
നിന്റെ ഓരോ രോമകൂപവും
പ്രണയോന്‍മാദത്താല്‍ പൂത്ത്
ചൊരിഞ്ഞവ..
വിഷാദമല്ല..
ദുര്‍ഗന്ധമല്ലവ
പ്രണയോല്ലാസ
പരമളസമൃദ്ധമായവ,,
ഈ മാതള തുള്ളികള്‍
നിന്റെ കണ്ണുനീര്‍
തുള്ളളികളാല്‍
വിശുദ്ധമാക്കപ്പെട്ടവ.
ഉള്ളില്‍
പൊട്ടിയുലയുന്ന
മുറിവുകളുടെ
നീറ്റലുകള്‍
നിന്റെ കണ്ണില്‍
ഊറിക്കൂട്ടിയ
അനുഭവങ്ങഴളുടെ
ലായനീ രൂപമാണത്..
അതാണതിനിത്ര വിശുദ്ധി..
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ഹൃദയത്തിന്റെ
ചോര ഇറ്റിച്ചുവപ്പിച്ചവ.
ഇത് അതി വിശിഷ്ടം.
കാരണം ഉളളിന്റെ കലഹങ്ങള്‍
കൊണ്ട് മുറിപ്പെട്ട്
ചൊരിയുന്ന
ചുടുരക്തത്തിന്റെ
നേര്‍ സാന്നിദ്ധ്യമുണ്ടതില്‍..
ഈ മാതള നീര്‍ത്തുള്ളികള്‍
കോടി സൂര്യന്മാരെക്കാള്‍
ചൈതന്യമുള്ളവ..
നിന്റെ (എന്റെതന്നെ)
തിളക്കുന്ന തലച്ചോറില്‍
വെള്ളിരേഖകള്‍
വീണപ്പോള്‍
വിള്ളലുകളില്‍ നിന്നും
പൊട്ടിമുളച്ച
മുത്തുകളെ ഉള്ളടക്കം ചെയ്തവ..
ഈ മാതള തുള്ളികള്‍
നിന്റെ മുലകള്‍ ചൊരിഞ്ഞ
വാല്‍സല്യത്താല്‍ അതിസമ്പന്നത.
പിറക്കാതെ പോയ ഒരായിരം
കുഞ്ഞുങ്ങള്‍ക്ക് നീ
കാത്തുകാത്തു സൂക്ഷിച്ച
വെളുത്ത നന്മ
പിഴിഞ്ഞൊഴിച്ചവ..
ഈ നീര്‍ത്തുള്ളികള്‍
കാമം മുറ്റിയ നിന്റെ
യോനീസ്രവങ്ങളാല്‍
മത്തുകൂടിയവ..
പിടയ്ക്കുന്ന ശ്വാസത്തിന്റെ
ശീല്‍ക്കാരങ്ങളെ
വാറ്റിയെടുത്ത് നീ ഓഴുക്കിയിറക്കിയ
പ്രപഞ്ചത്തിന്റെ
നിലനില്‍പ്പ്... സൗഭഗം.. സൗന്ദര്യം...
ഇത് എന്റെ പ്രാണന്റെ നിലനില്‍പ്പിനായുള്ള
ദിവ്യാഔഷധം..
ഇത് എന്റെ പുനരുത്ഥാനം...
കാവ്യപ്രപഞ്ചത്തിനെ
എന്നിലേയ്ക്കടുപ്പിക്കാനുള്ള
വാജീകരണം..
ഇത് എന്റെ ചരിത്രങ്ങളെ
എന്റെ പ്രപഞ്ചോല്‍പ്പത്തിയെ
ഉള്ളടക്കം ചെയ്ത
മൃതസഞ്ജീവനി...
പ്രിയേ...
എന്നടുത്തിരിക്കൂ..
ഇത്
എന്റെ ഹൃദയകവാടം..
ഇതിന്റെ അധിപ നീയല്ലോ..
No comments:
Post a Comment