അവള്‍: ഇതിന് ദുര്‍ഗന്ധമല്ല... പാലപ്പൂവിന്റെ മണമാണ്.
അവന്‍: ഞാന്‍ അനുഭവിക്കുന്നു.. നീ മാസത്തിലൊരിക്കല്‍ പൂത്തു നിക്കണത്... ഇപ്പോള്‍ നീ പറയുന്നു പാലപൂക്കണ്ന്ന്... ശരിയാണ് ഒരു ചെമ്പാല പൂത്തുലഞ്ഞു നില്‍ക്കണു...
അവള്‍: 'ചെമ്പാലപ്പൂവ്...' നീയെങ്ങനെയെന്റെ ഉള്ളറിഞ്ഞു? !!
അവന്‍: നീ വസന്തമാണ്... പാലപൂക്കും വസന്തം. നിനക്കുചുറ്റും പാലപ്പൂഗന്ധം. പൂവച്ചില്‍ പാലപ്പൂക്കളുടെ ധാര... പ്രവാഹം... കുത്തിയൊലിക്കുന്ന നിറക്കൂട്ടുകള്‍...
അവള്‍: കൂട്ടുകാരാ, എനിക്ക് ശ്വാസം മുട്ടുന്നു. എന്നില്‍ നീയാണ് പൂത്തിറങ്ങുന്നത്... ഞാന്‍ വസന്തം.. എന്റെ പൂക്കള്‍ നിന്റെ മദോന്മത്ത ലഹരി. നിനക്കായ് സമര്‍പ്പിതം..
അവന്‍:രാവേറെ ചെന്നിട്ടും നിന്റെ ഉടയാടകളില്‍ പൂക്കള്‍ പലകുറി പൂത്തുതളിര്‍ത്തു.. നീയതു കണ്ടില്ലേ?
അവള്‍: നിന്റെ മിഴികളില്‍ ഞാനവ കാണുന്നു. നിന്റെ മനം ഒരു മലര്‍വാടി. എന്നെ ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു .. നീ വികാരങ്ങളുടെ ഒരു മാസ്മരിക പ്രകാശം. പറുദീസ.
അവന്‍: ഞാന്‍ പ്രേമഭാരത്താല്‍ ചുംബിക്കുന്നു.. വസന്തം ഒഴുകിയിറങ്ങിയ നിന്റെ പൂവിതളുകളുകളില്‍. ചുവന്ന ചുണ്ടുമായി നിന്നിലേയ്ക്ക് ഞാന്‍ കൂടുമാറും.
അവള്‍: ഹൊ.. നീ എന്തൊരു വന്യതയാണ്. നിന്റെ പ്രണയവും.
അവന്‍: നിക്കറിയോ നിന്നില്‍ പൂക്കുന്നതത്രയും വന്യമാണെന്ന്? നിന്റെ നിലവിളികള്‍, നിന്റെ വേനദനകള്‍.. എവിടെ അവറ്റകള്‍...
അവള്‍: ശരിയാണല്ലോ. അവറ്റകളെവിടെ? നീ അവറ്റകളെ എന്തു ചെയ്തു?
അവന്‍: എന്റെ ചുണ്ടുകളാല്‍ ഞാന്‍ ഒപ്പിയെടുത്തത് നിന്റെ ചുവന്ന സൂര്യരശ്മികളെ മാത്രമല്ല... നിന്റെ സിരാപടലങ്ങളെ ഉഴുതുമറിക്കാന്‍ തേറ്റയുമായി വന്ന അവറ്റകളെ കൂടിയായിരുന്നു...
അവള്‍: പ്രിയനേ... നിനക്കെന്റെ വസന്തകാലമത്രയും... നിനക്കെന്നെ സ്വാര്‍ത്ഥതയോടെ സ്‌നേഹിച്ചുകൂടെ...
അവന്‍: കൂട്ടുകൂരീ... ഞാന്‍ ക്ഷീണിതനാണ്... നിന്റെ പ്രേമം എന്നെ വല്ലാതെ തളര്‍ത്തുന്നു. എന്റെ ജീവനില്‍, എന്റെ ശരീരത്തിന്റെ ഓരോ അംശത്തിലും നീ തിളങ്ങി നില്‍ക്കുന്നു. തലച്ചോര്‍ നിനക്കായി മാത്രം ചിന്തിക്കുന്നു. ഹൃദയം നിനക്കായി മാത്രം കവിതകള്‍ രചിക്കുന്നു. ഹാ നോക്കൂ.. ഇപ്പോള്‍ ഞാനൊരാര്‍ത്തവക്കാരനായിരിക്കുന്നത്....