-1-
നിങ്ങള്‍ കരഞ്ഞുകരഞ്ഞ്
അവരെ തോല്‍പ്പിക്കാന്‍
ശ്രമിക്കുന്നു.
പെല്ലറ്റിങ്ങുകള്‍
ഏറ്റുവാങ്ങി വിജയിക്കാനവരും.
സ്വാതന്ത്ര്യം വെറുതെ കിട്ടുന്നതല്ല എന്ന്
വീണ്ടുമവര്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ക്കായി കണ്ണീരുവാര്‍ക്കാന്‍
മനസില്ലാ...
അവര്‍ കുട്ടികളല്ല.
സ്ത്രീകളല്ല.
വൃദ്ധരല്ല.
രൂപങ്ങളില്ല.
ഭൂപടങ്ങളും.
-2-
സൈനികരുടെ ബുദ്ധിയെങ്കിലും
കാണിക്കൂ...
അവര്‍ പൗരന്‍മാരെയല്ല
കൊല്ലുന്നത്,
വേട്ടയാടുന്നത്.
അവര്‍ക്ക് നന്നായറിയാമത്.
അവര്‍ ശത്രുക്കളെയാണ് കൊല്ലുന്നത്,
പുറം തുളയ്ക്കുന്നത്.
പണ്ട്
ജാലിയന്‍ വാലാബാഗില്‍
സംഭവിച്ചതുപോലെ.
No comments:
Post a Comment