ഇത് ഒരു യക്ഷിക്കായി സമര്‍പ്പിക്കപ്പെട്ടത്..
യക്ഷി എന്നു പറയുമ്പോള്‍
"സൂര്യകാന്തിപ്പൂക്കള്‍" എന്നും
പരാവര്‍ത്തനം ചെയ്യാം.
'വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍.
' ഞാനങ്ങനെ അവളെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു..
ഇതിലെ ഓരോ അക്ഷരങ്ങളും
അവളെ ആലേഖനം ചെയ്യപ്പെട്ടവയാണ്.
അവളെ കുറിച്ചല്ലാത്തതുപോലുമാവാം
ഇതിലെ എഴുത്തുകള്‍.
അപ്പോഴും ഇതിലെ അക്ഷരങ്ങളോരോന്നും
അവളില്‍ ഞാന്‍ നിറച്ചുവെച്ചിട്ടുള്ള
എന്റെ സ്‌നേഹനീരുകളാണ്...
ഇത് ഞാന്‍ അവള്‍ക്കായേകിയ ഒസ്യത്ത്..
എന്റെ ഉന്‍മാദങ്ങളെ അടക്കം ചെയ്തിട്ടുള്ള
എന്റെ അമിഗദലങ്ങള്‍.
അവളുടെ ചൂട്...
No comments:
Post a Comment